This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂറിയ-മൂറിയ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂറിയ-മൂറിയ ദ്വീപുകള്‍

Khuriya-Muriya Islands

അറേബ്യന്‍ സമുദ്രത്തിലുള്ള 5 ചെറിയ ദ്വീപുകളുടെ ഒരു വ്യൂഹം. ഒമാന്റെ തെക്കുകിഴക്കേ തീരത്തു നിന്ന് 40 കി.മീ. അകലെയായി കാണപ്പെടുന്ന ഈ ദ്വീപുകള്‍ ബ്രിട്ടീഷ് കോളനിയായിരുന്ന ഏഡന്റെ ഭാഗമാണ്. ആകെ വിസ്തീര്‍ണം 73 ച.കി.മീ. കൂട്ടത്തില്‍ ഏറ്റവും വലുപ്പം കൂടിയതും ആള്‍പ്പാര്‍പ്പുള്ളതുമായ ഏക ദ്വീപായ ഹലേനിയയുടെ വിസ്തീര്‍ണം 57 ച.കി.മീ. അറബികളാണ് പ്രധാന ജനവര്‍ഗം. നൂറില്‍ത്താഴെ മാത്രമാണ് ഇവിടത്തെ ജനസംഖ്യ.

മസ്കറ്റിലെ സുല്‍ത്താന്റെ ഭരണകൂടത്തിന്‍കീഴിലായിരുന്ന ഈ ദ്വീപുകളെ 1854-ല്‍ കേബിള്‍ സ്റ്റേഷനായി ഉപയോഗിക്കുന്നതിനുവേണ്ടി സുല്‍ത്താന്‍ ഗ്രേറ്റ്ബ്രിട്ടനു വിട്ടുകൊടുത്തു. 1937-ല്‍ ഇവിടെ ദക്ഷിണ യെമന്റെ ഭാഗമായ ഏഡന്‍ വാസകേന്ദ്രവുമായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. 1967 ന. 30-ന് മസ്കറ്റിലെയും ഒമാനിലെയും ജനങ്ങളുടെ ആഗ്രഹം കണക്കിലെടുത്ത് അന്നത്തെ സുല്‍ത്താന്‍ ഈ ദ്വീപുകളെ തിരിച്ചെടുക്കും വരെ ബ്രിട്ടനായിരുന്നു ഈ ദ്വീപുകളുടെ നിയന്ത്രണം.

ടോളമിയുടെയും മറ്റും ആദ്യകാല കുറിപ്പുകളില്‍ ഈ ദ്വീപിനെ സംബന്ധിച്ച സൂചനകള്‍ കാണാം. കടല്‍പ്പക്ഷികളുടെ കാഷ്ഠം വീണടിഞ്ഞ് പാറപോലെ ഉറച്ചുണ്ടായ വന്‍ശേഖരങ്ങള്‍ ഈ ദ്വീപിലുണ്ട്. ഇതു വെട്ടിയെടുത്ത് കാര്‍ഷികാവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കുകയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന ജോലി. കൂടാതെ മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടുപോരുന്നു. നോ. ഏഡന്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍